Skip to main content

പ്രിന്‍സിപ്പലിനെ നിയമിക്കുന്നു

പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന് (സി.എഫ്.ആര്‍.ഡി) കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ)യില്‍ പ്രിന്‍സിപ്പാളിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.  ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദം.  പി.എച്ച്.ഡി, 10 മുതല്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.  

അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം.  വിശദവിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com ല്‍ ലഭിക്കും.  ഫോണ്‍: 0468 2241144, 9447975060. 

പി.എന്‍.എക്‌സ്.332/18

date