Skip to main content

അഞ്ചുലക്ഷം രൂപയുടെ സമ്മാനങ്ങളുമായി വണ്‍ എംപി വണ്‍ ഐഡിയ മത്സരം

 

വിദ്യാര്‍ത്ഥികളില്‍ നിന്നും സമൂഹത്തിലെ വിവിധ സംഘടനകളില്‍ നിന്നും ഒറ്റയ്‌ക്കോ കൂട്ടായോ നൂതന വികസന ആശയങ്ങള്‍ ശേഖരിക്കുന്നതിന് ജോസ് കെ മാണി എംപിയുടെ നേതൃത്വത്തില്‍ വണ്‍ എംപി വണ്‍ ഐഡിയ മത്സരം സംഘടിപ്പിക്കുന്നു. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ വ്യക്തികള്‍, സംഘടനകള്‍, വിദ്യാലയങ്ങള്‍, ക്ലബുകള്‍, സംരംഭകര്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ആര്‍ക്കും ഒറ്റയ്‌ക്കോ കൂട്ടായോ പങ്കെടുക്കാം. മികച്ച ആശയവും അതിന്റെ ആവിഷ്‌കാരം വ്യക്തമാക്കുന്ന വിശദമായ പ്രോജക്ടും പ്രോട്ടോടൈപ്പും അടങ്ങുന്നതാവണം എന്‍ട്രികളുടെ ഉള്ളടക്കം. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യം, കൃഷി, ജലസംരക്ഷണം, ശുചിത്വം, ഭവന നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജം, പരിസ്ഥിതി, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രായോഗികവും നവീനവുമായ ആശയങ്ങളാണ് അയയ്‌ക്കേണ്ടത്. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് പ്രശംസാ പത്രത്തോടൊപ്പം 2.5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 1.5 ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും തുടര്‍ന്നുള്ള അഞ്ച് സ്ഥാനക്കാര്‍ക്ക് പ്രശംസാ പത്രവും ലഭിക്കും. മത്സരങ്ങളുടെ വിശദാംശങ്ങള്‍ ംംം.ീിലാുീിലശറലമ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മത്സരിക്കുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫെബ്രുവരി 10 മുതല്‍ 25 വരെയാണ് ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. വിദഗ്ദ്ധ സമിതി എന്‍ട്രികളുടെ പ്രാഥമിക പരിശോധന നടത്തും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന 10 എന്‍ട്രികളില്‍ നിന്ന് സംസ്ഥാനത്തെ പ്രഗത്ഭരുടെ പാനല്‍ വിജയികളെ തെരഞ്ഞെടുക്കും. വൈജ്ഞാനിക രംഗത്ത് പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും അക്ഷരനഗരമായ കോട്ടയത്തെ വൈജ്ഞാനിക മേഖലയുടെ ഈറ്റില്ലമാക്കുന്നതിനും നടപ്പാക്കി വരുന്ന സയന്‍സ് സിറ്റി, ഐഐടി, ഐഐഎംസി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ പദ്ധതികളുടെ തുടര്‍ച്ചയായാണ് പുതിയ പ്രോഗ്രാം എന്ന് എംപി പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്സ് പി. മാത്യു എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544736992, 9074033561 

                                                   (കെ.ഐ.ഒ.പി.ആര്‍-175/18)

date