Post Category
സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവം : എം.ബി. സുബിതയ്ക്ക് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്
സംസ്ഥാന സാക്ഷരതാമിഷന്റെ ഒന്‍പതാമത് തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പാലക്കാട് ജില്ലയില്‍ നിന്നും പങ്കെടുത്ത ഒറ്റപ്പാലം കണ്ണിയംപുറം തുടര്‍വിദ്യാകേന്ദ്രം ഒറ്റപ്പാലം നഗരസഭാ പ്രേരക്ക് എം.പി. സുബിതയ്ക്ക് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്. പ്രേരക്മാരുടെ വ്യക്തിഗത മത്സര ഇനങ്ങളായ പദ്യപാരായണം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, സാക്ഷരതാഗാനം എന്നീ ഇനത്തില്‍ ഒന്നാംസ്ഥാനവും ഗ്രൂപ്പിന മത്സരയിനങ്ങളില്‍ ദേശഭക്തിഗാനത്തിന് ഒന്നും സാക്ഷരതഗാനത്തിന് രണ്ടാംസ്ഥാനവും നേടിയാണ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.
date
- Log in to post comments