Skip to main content

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്

 

മലമ്പുഴ ഇറിഗേഷന്‍ പദ്ധതിയുടെ പരിധിയിലുളള ഡി.ടി.പി.സി. ഗാര്‍ഡനുകളുടെ വരവ്-ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി ക്ലാര്‍ക്ക് കം അക്കൗണ്ടന്റിനെ നിയമിക്കുന്നു. ബി.കോം ബിരുദധാരികളും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 35 വയസ്സില്‍ കവിയാത്ത പാലക്കാട് ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്കും അപേക്ഷിക്കാം. മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്കും, പാലക്കാട് മുനിസിപ്പാലിറ്റിയിലുളളവര്‍ക്കും പ്രവര്‍ത്തിപരിചയമുളളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 15000 രൂപ വേതനം. താത്പര്യമുളളവര്‍ ജനുവരി 27 ന് രാവിലെ 11 ന് ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തില്‍ എത്തണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ : 0491-2815111

date