മരങ്ങളുടെ ലേലം 17 ന്
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ് സെക്ഷന്റെ പരിധിയിലുള്ള മരങ്ങള്‍, ശാഖകള്‍ ലേലം ചെയ്യുന്നു. ജനുവരി 17 ന് മരം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ ലേലം നടക്കും. പാലക്കാട്-പെരിന്തല്‍മണ്ണ റോഡിലുള്ള മുണ്ടൂര്‍ യുവക്ഷേത്ര കോളേജിന് സമീപത്ത് വീണുകിടക്കുന്ന രണ്ട് അക്യേഷ്യ മരങ്ങള്‍ രാവിലെ 10.30 നും കോങ്ങാട് യശോദ കല്യാണ മണ്ഡപത്തിനു സമീപം വീണുകിടക്കുന്ന അക്യേഷ്യ മരം രാവിലെ 11 നും മഞ്ചേരിക്കാവ് ബസ്റ്റോപ്പില്‍ റോഡിന് ഇടതുഭാഗത്ത് നില്‍ക്കുന്ന അവിരം മരത്തിന്റെ രണ്ട് ശാഖകള്‍ രാവിലെ 11 .30 നും ലേലം ചെയ്യും. പത്തിരിപ്പാല- കോങ്ങാട് റോഡില്‍ തടുക്കശ്ശേരി ഭാഗത്ത് വീണു കിടക്കുന്ന മട്ടി മരം രാവിലെ 11.30 നും വടശ്ശേരി ബസ് സ്റ്റോപ്പിന് സമീപത്ത് മുറിച്ചിട്ടിരിക്കുന്ന രണ്ട് ഗുല്‍മോഹര്‍ മരങ്ങളും ഒരു മാവും രാവിലെ 11 നും തടുക്കശ്ശേരി ബസ് സ്റ്റോപ്പിന് സമീപത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ മരം രാവിലെ 11.30 നും മഴമരം 12.15 നും ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ പൊതുമരാമത്ത് അസി. എന്‍ജിനീയറുടെ (നിരത്ത് വിഭാഗം) ഓഫീസില്‍ നിന്നും ലഭിക്കും.
- Log in to post comments