Skip to main content

വിവാഹാനുകൂല്യ വിതരണം 

 

ജില്ലയിലെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2011 ജനുവരി ഒന്നു മുതല്‍ 2011 മാര്‍ച്ച് 31 വരെ വിവാഹാനൂകൂല്യം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയവര്‍ വിവാഹസര്‍ട്ടിഫിക്കറ്റ് (പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി), ആധാര്‍കാര്‍ഡ് (രണ്ട് കോപ്പി),

റേഷന്‍കാര്‍ഡ് (രണ്ട് കോപ്പി), ബാങ്ക് പാസ്സ്ബുക്ക് (രണ്ട് കോപ്പി), ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ് (രണ്ട് കോപ്പി), ഫോട്ടോ (ഒന്ന്), ക്ഷേമനിധി പാസ്സ്ബുക്ക്, അപേക്ഷ നല്കിയപ്പോള്‍ കിട്ടിയ രസീത്  എന്നിവ സഹിതം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഫെബ്രുവരി ആറിനും 15നുമകം ഹാജരാകണം. മേല്‍പറഞ്ഞ രേഖകളില്‍ പേരിനോ, വീട്ടുപേരിനോ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ വില്ലേജ് ഓഫിസര്‍/നോട്ടറി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. 

                                                   (കെ.ഐ.ഒ.പി.ആര്‍-185/18)

date