Skip to main content

നിയമസഭ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി ഇന്ന് 

 

 

 

 

കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി ഇന്ന് (ജനുവരി 15) ന് രാവിലെ 11 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. 2012 ലെ കേരള സംസ്ഥാന സേവനാവകാശ നിയമനത്തിന്റെ കീഴിലെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള്‍, സര്‍വ്വീസ് സംഘടനാ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. താല്‍പര്യമുളളവര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തി ഈ വിഷയം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമിതി മുമ്പാകെ സമര്‍പ്പിക്കുന്നതിനുളള അവസരം ഉണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

 

 

ജില്ലാ ശിശുക്ഷേമ സമിതി യോഗം ഇന്ന് 

 

 

 

ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ജനുവരി 15 ന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ അസി. ഡെവലപ്‌മെന്റ് ഓഫീസറുടെ (ജനറല്‍) ചേമ്പറില്‍ ചേരും.

 

date