Skip to main content

പേരാമ്പ്ര ഗവ.ആശുപത്രിയില്‍ സിസ്റ്റര്‍ ലിനിയുടെ പേരില്‍ ഒരു വാര്‍ഡ് രൂപീകരിക്കും -മന്ത്രി ടി പി രാമകൃഷ്ണന്‍

 

 

 

 

 

പേരാമ്പ്ര ഗവ .ആശുപത്രിയില്‍ നിപ രോഗബാധയേറ്റ് മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ നാമധേയത്തില്‍ ഒരു വാര്‍ഡ് രൂപീകരിക്കുമെന്നും ആശുപത്രിയുടെ വികസനത്തിനായി 74 കോടി രൂപ ചെലവഴിക്കുമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതി കുടുംബ സംഗമവും അദാലത്തും മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കാനുള്ള നടപടി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രളയത്തിലും തകരാത്ത നിര്‍മാണ രീതികളാണ്  ലൈഫ് ഭവന്നങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്. വികസനത്തിന് മുന്‍തൂക്കം നല്‍കാനായി സര്‍ക്കാര്‍ 12 ഇന കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ വര്‍ഷം വികസനവര്‍ഷമാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. 

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി വകുപ്പ്, സാമൂഹ്യനീതിവകുപ്പ്, കുടുംബശ്രീ, ഐ.ടി വകുപ്പ് (അക്ഷയ കേന്ദ്രം) ഫിഷറീസ്, മഹാത്മാ ഗാനധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി/പട്ടികവര്‍ഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യു, ശുചിത്വമിഷന്‍, വനിതാ ശിശു വികസനം, ഗ്രാമ വികസന വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തില്‍ പങ്കെടുത്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി സതി അധ്യക്ഷയായി. 

 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സഖി എം സ്വാഗതം പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന കെ എം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനയ്ക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ കെ ബാലന്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. 1580 കുടുംബങ്ങളാണ് ലൈഫ് പദ്ധതി പ്രകാരം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

 

date