മാലിദ്വീപിലേയ്ക്ക് അറബിക്/ഖുര്‍ആന്‍ അധ്യാപക ഒഴിവ് ജനുവരി 20 വരെ അപേക്ഷിക്കാം
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേയ്ക്ക് അറബിക്/ഖുര്‍ആന്‍ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് 2020 ജനുവരി 20 വരെ അപേക്ഷിക്കാ മെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അറബിക്/ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
ബോധവത്ക്കരണ പരിപാടി 18 ന്
നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി വിവിധ പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി ജനുവരി 18 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പ്രവാസികളും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0495-2304882, 2304885 നമ്പരുകളില്‍ ലഭിക്കും.
- Log in to post comments