Skip to main content

ദേശീയ സമ്മതിദായക ദിനാചരണം നടത്തി

    ജനാധിപത്യപ്രക്രിയ സുശക്തമാക്കുന്നതിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ആഘോഷപരിപാടികള്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം. കോളേജില്‍ നടത്തി.  പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ് ഉദ്ഘാടനം ചെയ്തു.  ജില്ലാ കലക്ടര്‍ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എ.ഡി.എം. കെ.എം.രാജു ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുതിര്‍ന്ന വോട്ടറായ കണിയാമ്പറ്റ സ്വദേശി പൊയിലന്‍ അമ്മദ് മൊയ്തീനെ ആദരിച്ചു. യുവ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണവും നടത്തി.  മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാരായ എ.വി.ജോസ് (ട്രേഡ് ഇന്‍സ്ട്രക്ടര്‍ കൊമ്മായാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്‌കൂള്‍), കെ.എസ്.ജയരാജന്‍( പി.ഡി.ടീച്ചര്‍ കുപ്പാടി ജി.യു.പി.എസ്), പി.ദേവരാജ് (ഫീല്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് 1 കല്‍പ്പറ്റ സോയില്‍ കെമിസ്റ്റ് ലാബ്), എന്നിവര്‍ക്കും മികച്ച കാമ്പസ് അമ്പാസഡര്‍മാര്‍ക്കും അംഗീകാരപത്രം  നല്‍കി. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.ജയപ്രകാശ്, ടി.സോമനാഥന്‍, സി.എം.വിജയലക്ഷ്മി, ഫിനാന്‍സ് ഓഫീസര്‍ പി.എം.ഷൈജു, ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍മാരായ എന്‍.ഐ.ഷാജു, ശങ്കരന്‍ നമ്പൂതിരി, പ്രിന്‍സിപ്പാള്‍ ഡോ.കെ.എം.ജോസ്  എന്നിവര്‍ പങ്കെടുത്തു.
 

date