Skip to main content

സ്ത്രീസംരംഭകത്വ വികസന സെമിനാർ

അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി ആരംഭിച്ച ഷീസ്‌കിൽ 2019 എന്ന പദ്ധതിയുടെ ഭാഗമായി സ്ത്രീസംരംഭകത്വ വികസന സെമിനാർ നടന്നു. 'വനിതാസംരംഭകത്വം- വ്യവസായകേന്ദ്രത്തിന്റെ പങ്ക്' , 'സംരംഭകത്വവും സാമ്പത്തികസഹായവും', 'ജി.എസ്.ടി-അവസരങ്ങൾമുന്നോട്ട്' എന്ന വിഷയത്തെക്കുറിച്ച് തൃശൂർ ജില്ലാ വ്യവസായകേന്ദ്ര അസിസ്റ്റന്റ ്ഓഫീസർ മഹേഷ്, തൃശൂർ ലീഡ് ബാങ്ക് മാനേജർ അനിൽകുമാർ, ടി.എം.എ.പ്രസിഡന്റ് സി എൽ സോണി എന്നിവർ സംസാരിച്ചു. പ്രോഗ്രാം മാനേജർ ടോണി. ജെ. അലക്‌സ,് അസാപ് ജില്ലാ പ്രോഗ്രാം മാനേജർ സുമി. എം.എ, പ്രോഗ്രാം മാനേജർ ഫിൻസി എന്നിവർ പങ്കെടുത്തു.

date