കടുത്ത പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നു-മന്ത്രി എം.എം. മണി
പ്രതിസന്ധികള്‍ക്കിടയിലും വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം വല്ലകം സെന്‍റ് മേരീസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടച്ചുറുപ്പുള്ള വീടില്ലാതെ ദുരിതമനുഭവിച്ചിരുന്നവര്‍ക്കെല്ലാം വീട് നല്‍കുക എന്നത് സര്‍ക്കാരിന്‍റെയും സ്വപ്നമായിരുന്നു. ഇനിയും നിറവേറ്റാനുള്ള വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്തിന് നടപടികള്‍ പുരോഗമിക്കുകയാണ്. ഫലപ്രദമായി സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യമാണ്. എങ്കിലും വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്-
അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും അദേഹം നിര്‍വഹിച്ചു. സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ. ജയകുമാരി, വൈക്കം നഗരസഭാ ചെയര്‍മാന്‍ പി. ശശിധരന്‍, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, എഡിസി (ജനറല്‍) ജി. അനീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ലതാ അശോകന്‍, പി. വി ഹരിക്കുട്ടന്‍, ഡി. സുനില്‍ കുമാര്‍, അനില്‍ കുമാര്‍, ഉഷാകുമാരി, പി. ശകുന്തള, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. കെ. കെ രഞ്ജിത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ഹേമ എന്നിവര്‍ സംസാരിച്ചു.
അദാലത്തില്‍ 20 വകുപ്പുകളുടെ സേവനങ്ങള്‍ ലൈഫ് കുടുംബങ്ങള്‍ക്ക് ലഭ്യമാക്കി.
- Log in to post comments