അപേക്ഷ നല്‍കി ഒരു മണിക്കൂറിനകം റേഷന്‍ കാര്‍ഡ് കൈയിലെത്തി; ജബ്ബാറും മുബീനയും ഹാപ്പി
ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചപ്പോഴും ഒരു ആഗ്രഹം കൂടി ബാക്കിയുണ്‍ായിരുന്നു പറവണ്ണ സ്വദേശികളായ ജബ്ബാറിനും ഭാര്യ മുബീനക്കും. സ്വന്തമായി ഒരു റേഷന്‍ കാര്‍ഡ് കൂടി വേണം. റേഷന്‍ മുടങ്ങാതെ ലഭിക്കാറുണ്‍ായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ കാര്‍ഡ് ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. അങ്ങനെയിരിക്കെയാണ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമത്തിലേക്ക് ഇരുവര്‍ക്കും ക്ഷണം ലഭിക്കുന്നത്. ചരിത്രമുറങ്ങുന്ന തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മുറ്റത്ത് അദാലത്തിലൂടെ ഒരു മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് ചൂടോടെ കയ്യില്‍ കിട്ടിയപ്പോള്‍ അത് മറ്റൊരു ചരിത്രമാവുകയായിരുന്നു. ജബ്ബാറിനും മുബീനക്കും റേഷന്‍ കാര്‍ഡ് കൈമാറിയപ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും മന്ത്രി കെ.ടി ജലീല്‍ മറന്നില്ല. ജബ്ബാറിനും മുബീനക്കും ഒരു മണിക്കൂറില്‍ റേഷന്‍ കാര്‍ഡ് കിട്ടിയ വാര്‍ത്ത പരന്നതോടെ സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലെ സ്റ്റാളില്‍ പിന്നെ തിരക്കോട് തിരക്കായി.
- Log in to post comments