വാടക വീടുകളിലെ വാസത്തിന് അവസാനം ലൈഫ് പദ്ധതി സഫിയ ഉമ്മയ്ക്കും ആശ്വാസമായി
കൊണ്‍ോട്ടി മുതുവല്ലൂര്‍ മൂച്ചിക്കല്‍ ഓഡിറ്റോറിയത്തില്‍ ലൈഫ് കുടുംബ സംഗമത്തിനെത്തിയ സഫിയ ഉമ്മക്ക് വാക്കുകള്‍ ഇടറുന്നുണ്‍ായിരുന്നു. വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്‍ിരുന്ന യാതനകളുടെ നനുത്ത ഓര്‍മ്മകളായിരുന്നു അത്. വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താവാണ് സഫിയ ചെമ്പന്‍കുന്ന്. വര്‍ഷങ്ങളോളം പത്ത് പതിനൊന്ന് വാടക വീടുകളിലാണ് താമസിച്ചിരുന്നതെന്ന് പറയുമ്പോള്‍ പെണ്‍മക്കള്‍ മാത്രം സ്വന്തമായുള്ള ഈ ഉമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. വാടകതുക കൊടുക്കാനാകാതെ പല തവണ വീട്ടു സാധനങ്ങളുമായി തെരുവിലിറങ്ങിയിട്ടുണ്‍്. മുണ്‍ു മുറുക്കി ഉടുത്ത് വാടക പണം സ്വരൂപിച്ചു വച്ചിരുന്ന എനിക്ക് ഇന്ന് ആശ്വാസമാണ്. ലൈഫ്മിഷന്‍ പദ്ധതി വഴി ലഭിച്ച നാലു ലക്ഷം രൂപ എനിക്ക് സ്വന്തമായ ദിവസമാണ് കുഞ്ഞേ എന്റെ കണ്‍പോളകള്‍ നനവില്ലാതെ അടഞ്ഞതെന്ന് പറയുമ്പോള്‍ തന്റെ പെണ്‍മക്കളുടെ സുരക്ഷയായിരുന്നു ആ ഉമ്മയുടെ മനസ്സു മുഴുവന്‍. എന്റെ കാലം കഴിഞ്ഞാലും അടച്ചുറപ്പുള്ളൊരു വീടിന്റ തണലിലാണല്ലോ എന്റെ മക്കള്‍ എന്ന ആശ്വാസമായിരുന്നു സഫിയ ഉമ്മക്ക്. ലൈഫ് മിഷനും സര്‍ക്കാരിനും തൊഴുകയ്യോടെ നന്ദിപറയുകയാണ് ഇപ്പോള്‍ സഫിയ ഉമ്മ.
- Log in to post comments