Skip to main content

രജിസ്‌ട്രേഷന് അപേക്ഷിക്കാം

 

ജില്ലയില്‍ 2012 വരെ ഉത്സവാഘോഷങ്ങളില്‍ നാട്ടാനകളെ ഉപയോഗിച്ച് വന്ന ക്ഷേത്രങ്ങള്‍ / ദേവസ്വങ്ങള്‍ / നേര്‍ച്ച കമ്മിറ്റികള്‍ എന്നിവര്‍ക്ക്  ജില്ലാ മോണിറ്ററിങ് കമ്മിറ്റിയില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  2012 വരെ നാട്ടാനയെ എഴുന്നള്ളിച്ചിരുന്നു എന്ന് രേഖപ്പെടുത്തുന്ന സാക്ഷ്യപത്രവും അവ തെളിയിക്കുന്ന പത്രവാര്‍ത്തയോ ഫോട്ടോയോ അപേക്ഷ ഫോറത്തോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി ബന്ധപ്പെടണം.  രജിസ്‌ട്രേഷനുള്ള അപേക്ഷ ജനുവരി 20 മുതല്‍ ഒരു മാസം വരെ നല്‍കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍-0483-2734803. 
 

date