Skip to main content

ഇന്ത്യ സ്‌കില്‍സ് കേരള 2020 ഇന്ന് 

 

വ്യവസായ പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കില്‍സ് കേരള 2020 ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 15) രാവിലെ 10 ന് മലമ്പുഴ ഗവ. ഐ.ടി.ഐ അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ. ശാന്തകുമാരി നിര്‍വഹിക്കും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഷൈജ അധ്യക്ഷയാകും. 'തൊഴില്‍ മികവിന്റെ കളിക്കളത്തില്‍ തെളിയിക്കൂ നിങ്ങളുടെ സ്‌കില്‍' എന്ന ആശയത്തിലാണ് വ്യവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സും സംയുക്തമായി പരിപാടി സംഘടിപ്പിക്കുന്നത്.

date