Skip to main content

മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍

 

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാസ്ഥാപകന്‍  വൈദ്യരത്‌നം പി.എസ് വാരിയരുടെ നൂറ്റി അന്‍പതാം ജ•വാര്‍ഷികത്തോടനുബന്ധിച്ച്  അദ്ദേഹത്തെ ആദരിക്കാനും സ്മാരിക്കാനും നടത്തിവരാറുള്ള സ്ഥാപകദിനാഘോഷം ഇന്ന് (ജനുവരി 16) നടക്കും. സ്ഥാപകദിനാഘോഷത്തിന്റെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍വഹിക്കും.  കോട്ടയ്ക്കല്‍ കൈലാസമന്ദിര പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അധ്യക്ഷനാവും. പ്രൊഫ.കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.  പരിപാടിയില്‍ വിവിധ ജനപ്രതിനിധികള്‍, ആര്യവൈദ്യശാല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date