തിരൂരങ്ങാടിയില്‍ ലൈഫ് - പി.എം.എവൈ ഗുണഭോക്താക്കള്‍ ഒത്തുകൂടി
തിരൂരങ്ങാടി നഗരസഭയില്‍ ലൈഫ് -പി.എം.എ.വൈ പദ്ധതി ഗുണഭോക്താ ക്കളുടെ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നു. പദ്ധതിയിലൂടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച 169 ഗുണഭോക്താക്കളുടെ കുടുംബങ്ങളാണ് സംഗമത്തിനെത്തിയത്. ലൈഫ് - പി.എം.എ.വൈ ഗുണഭോക്തൃ സംഗമം തിരൂരങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷനായി.
സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ ഉള്ളാട്ട് റസിയ, സി.പി സുഹ്‌റാബി, സി.പി ഹബീബ ബഷീര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ വി.വി അബു, കൗണ്‍സിലര്‍ നൗഫല്‍ തടത്തില്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ സ്വാഗതവും പി.എം.എ.വൈ സോഷ്യല്‍ ഡവലപ്പ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് സനല്‍കുമാര്‍ നന്ദിയും പറഞ്ഞു.
ലൈഫ് - പി.എം.എ.വൈ പദ്ധതിയിലൂടെ 5.91 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് തിരൂരങ്ങാടി നഗരസഭയ്ക്ക് കീഴില്‍ അനുവദിച്ചത്. 322 പദ്ധതി ഗുണഭോക്താക്കളില്‍ 278 കുടുംബങ്ങള്‍ ഭവന നിര്‍മ്മാണം തുടങ്ങി. ഇതില്‍ 152 ഗുണഭോക്താക്കള്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി നഗരസഭാ സെക്രട്ടറി ഇ നാസിം പറഞ്ഞു. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 2.5 ലക്ഷം രൂപയും കേന്ദ്ര വിഹിതമായ 1.5 ലക്ഷം രൂപയും ഉള്‍പ്പെടെ നാലു ലക്ഷം രൂപ വീതമാണ് ഭവന നിര്‍മ്മാണത്തിനായുള്ള സാമ്പത്തിക സഹായമായി ഒരോരുത്തര്‍ക്കും അനുവദിച്ചത്. ഒന്നാം ഘട്ടത്തില്‍ 40,000 രൂപ വീതം 277 ഗുണഭോക്താക്കള്‍ക്ക് നല്‍കി. രണ്‍ാം ഘട്ടത്തില്‍ 266 ഗുണഭോക്താക്കള്‍ക്ക് 1,60,000 രൂപയാണ് അനുവദിച്ചത്. 240 ഗുണഭോക്താക്കള്‍ക്ക് 1,60,000 രൂപ വീതം മൂന്നം ഘട്ടത്തിലും നല്‍കി. വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 152 കുടുംബങ്ങള്‍ക്ക് അവസാന ഘഡുവായ 40,000 രൂപ നാലാം ഘട്ടമായി കൈമാറി. 2018 മുതലുള്ള കാലയളവിലാണ് ഭവന രഹിതര്‍ക്ക് സ്വന്തമായി വീട് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ തിരൂരങ്ങാടി നഗരസഭ 5.91 കോടി രൂപ സാമ്പത്തിക സഹായം നല്‍കിയത്.
- Log in to post comments