Skip to main content

ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍  കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു.

നാല് വര്‍ഷത്തിനിടയില്‍ രണ്ട് ലക്ഷം ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച ലൈഫ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ലൈഫിന്‍റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും  അദ്ദേഹം നിര്‍ദേശിച്ചു. 

പാമ്പാടി ബ്ലോക്കില്‍ ലൈഫിന്‍റെ രണ്ടു ഘട്ടങ്ങളിലായി 159 വീടുകളാണ് ഇതുവരെ  പൂര്‍ത്തിയായത്. ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം എലിക്കുളം നേടി. സംഗമത്തോടനുബന്ധിച്ചു നടന്ന അദാലത്തില്‍ പതിനേഴു വകുപ്പുകളുടെ സേവനം ലഭ്യമാക്കി. ലഭിച്ച 80 അപേക്ഷകളില്‍ 70 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു. 

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്തച്ചന്‍ താമരശ്ശേരി, വൈസ് പ്രസിഡന്‍റ് കുഞ്ഞൂഞ്ഞമ്മ കുര്യന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി,   ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സണ്ണി പാമ്പാടി, ബെറ്റി റോയ്, മറ്റു ജനപ്രതിനിധികള്‍, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ തുടങ്ങിയവര്‍ പങ്കെടുത്തു.

date