കാഞ്ഞിരപ്പള്ളി ബ്ലോക്ക് ലൈഫ് കുടുംബസംഗമം ജനുവരി 17 ന്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിച്ചവരുടെ കുടുംബസംഗമം നാളെ (ജനുവരി 17) രാവിലെ 10 ന് മഹാജൂബിലി പാരീഷ് ഹാളില്‍ നടക്കും. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും.
ഡോ.എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.സി. ജോര്‍ജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. കുടുംബസംഗമത്തിന്‍റെ ഭാഗമായി നടക്കുന്ന അദാലത്തിന്‍റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ വിതരണം ചെയ്യും.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. രാജേഷ്, മാഗി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(കെ.ഐ.ഒ.പി.ആര്‍-109/2020)
- Log in to post comments