പിലിക്കോട് പഞ്ചായത്തില്‍ നാം ഭാരതീയര്‍ കലാ സാംസ്കാരിക ജാഥ
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിയ പിടിക്കുന്നതിന് പിലിക്കോട് ഗ്രാമപഞ്ചായത്ത് ജനകീയ സംവാദത്തിന് വേദിയൊരുക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 12 വിദ്യാലയങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട 4 ഗ്രന്ഥശാലകളിലും നാം ഭാരതീയര്‍ സ്നേഹ സംഗീതിക എന്ന പേരില്‍ കലാസാംസ്ക്കാരിക ജാഥ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ വിഭാവനം ചെയ്ത കലാസാംസ്ക്കാരിക പദ്ധതിയാണ് നാം ഭാരതീയര്‍ സ്നേഹ സംഗീതിക. ജനുവരി 30 ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുന്ന കലാ സാംസ്ക്കാരിക പരിപാടികളായ ലഘുനാടകങ്ങള്‍,സംഗീത ശില്പം എന്നിവയിലൂടെ ഇന്ത്യയുടെ പരമോന്നത ഭരണ ഘടന, പൗരന്റെ മൗലീകാവകാശങ്ങള്‍,മതേതരത്വം,രാജ്യത്തിന്റെ അടിസ്ഥാന രാഷ്ട്രീയ തത്വങ്ങള്‍ ,നാനാത്വത്തില്‍ ഏകത്വം എന്നിവ ഉള്‍ക്കാഴ്ചയോടെ ആവിഷ്കരിക്കുകയും കലാസാംസ്ക്കാരിക ജാഥയുടെ അനുബന്ധമായി എല്ലാ കേന്ദ്രങ്ങളിലും നാം ഭാരതീയര്‍ സംവാദ പാര്‍ലമെന്റുകളും സംഘടിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പ്രാദേശിക തലത്തില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേരും.
പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരന് അധ്യക്ഷത വഹിച്ചു. പൗരത്വ ബില്‍ പ്രമേയം പി.ശൈലജ അവതരിപ്പിച്ചു. എം.കുഞ്ഞിരാമന് , എം.ടി.പി.നിഷാം പട്ടേല്‍ എന്നിവര്‍ പിന്താങ്ങി. പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.
- Log in to post comments