Skip to main content

മസ്തിഷ്‌ക ഭിന്നശേഷിക്കാര്‍ക്ക് ലോക്കല്‍ ഗാര്‍ഡിയന്‍ :  ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം ഇന്ന് 

മസ്തിഷ്‌ക ഭിന്നശേഷിയുള്ളവര്‍ക്ക് നാഷനല്‍ ട്രസ്റ്റ് ആക്റ്റ് അനുശാസിക്കുന്ന അവകാശം ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ അധ്യക്ഷയായ ജില്ലാതല ലോക്കല്‍ ലെവല്‍കമ്മിറ്റി യോഗം  ജില്ലാ കലക്ടറുടെ ചേംബറില്‍ ഇന്ന് (നവംബര്‍ ഏഴ് ) ഉച്ചയ്ക്ക് രണ്ടിന് ചേരും. നേരത്തെ അപേക്ഷ നല്‍കി സമിതിയുടെ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായവരുടെ അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുക.ഇവര്‍ക്ക് നേരത്തെ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

 കേന്ദ്ര സാമൂഹികനീതി - ശാക്തീകരണ മന്ത്രാലയത്തിന്റെ പരിധിയിലുള്ള നാഷനല്‍ ട്രസ്റ്റ് ആക്റ്റ് മസ്തിഷ്‌ക ഭിന്നശേഷിയുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി ലീഗല്‍ ഗാര്‍ഡിയനെ ചുമതലപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം , ബഹുവൈകല്യം എന്നിവയുള്ളവരാണ് ആക്റ്റിന്റെ പരിധിയിലുള്‍പ്പെടുക.  
 

date