പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ്; യൂസര്‍നെയിമും പാസ് വേര്‍ഡും ശേഖരിക്കണം
ആലപ്പുഴ: ഒമ്പത്, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുവദിച്ച സ്കോളര്‍ഷിപ്പ് 2019-20 വര്‍ഷം മുതല്‍ ഇ -ഗ്രാന്‍റ്സ് മുഖേനയാണ് വിതരണം ചെയ്യുന്നത്. ഇ-ഗ്രാന്‍റ്സ് മുഖേന സ്കോളര്‍ഷിപ്പിനുള്ള കൊല്ലം, ആലപ്പുഴ ജില്ലകളിലെ അപേക്ഷകര്‍ പുനലൂര്‍ ട്രൈബല്‍ ഡവല്‍പ്മെന്‍റ് ഓഫീസില്‍ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വകുപ്പ് പുറപ്പെടുവിച്ചു. പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളുടെ പ്രീ-മെട്രിക് തല വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസര്‍ ലഭ്യമാക്കിയിട്ടുള്ള യൂസര്‍ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് ഇ-ഗ്രാന്‍റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നത്. യൂസര്‍ നെയിമും പാസ് വേര്‍ഡും ലഭ്യമാക്കിയിട്ടില്ലെങ്കില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന (ബ്ലോക്ക്, മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍) പ്രദേശത്തുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെട്ട് ആയത് കരസ്ഥമാക്കണമെന്ന് പുനലൂര്‍ ട്രൈബല്‍ ഡവല്‍പ്മെന്‍റ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments