സ്പോര്‍ട്സ് ഹോസ്റ്റല്‍ പ്രവേശനം
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും 2018-19 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഹോസ്റ്റല്‍ സോണല്‍തല തിരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെ നടത്തും. നിലവില്‍ ആറ്, ഏഴ്, 10, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കായിക താരങ്ങള്‍ക്ക് സോണല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം.
സ്വിമ്മിംഗ്, ബോക്സിംഗ്, ജൂഡോ, ഫെന്‍സിംഗ്, റസ്ലിംഗ്, തയ്ഖ്വാണ്‍ഡോ, ആര്‍ച്ചറി, സൈക്ലിംഗ്, നെറ്റ്ബോള്‍, ഹോക്കി, വെയ്റ്റ്ലിഫ്റ്റിംഗ് (കോളേജ് മാത്രം), സോഫ്റ്റ്ബോള്‍ (കോളേജ് മാത്രം) എന്നിവയിലാണ് തിരഞ്ഞെടുപ്പ്.
ഫെബ്രുവരി ഒന്ന് : പരേഡ് ഗ്രൗണ്ട് കണ്ണൂര്‍ - കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ കുട്ടികള്‍ക്ക്. രണ്ട് : ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ട് കോഴിക്കോട് - കോഴിക്കോട്, വയനാട് ജില്ലകളിലെ കുട്ടികള്‍ക്ക്. മൂന്ന് : മേഴ്സി കോളേജ് ഗ്രൗണ്ട് പാലക്കാട് - മലപ്പുറം, പാലക്കാട് ജില്ലകളിലെ കുട്ടികള്‍ക്ക്. അഞ്ച് : വി.കെ.എന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയം തൃശ്ശൂര്‍ - എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കുട്ടികള്‍ക്ക്. ആറ് : നെഹ്റു സ്റ്റേഡിയം കോട്ടയം - കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കുട്ടികള്‍ക്ക്. ഏഴ് : സെന്‍ട്രല്‍ സ്റ്റേഡിയം തിരുവനന്തപുരം - പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികള്‍ക്ക്.
ഇതിനുപുറമെ കനോയിംഗ് ആന്റ് കയാക്കിംഗ്, റോവിംഗ് തുടങ്ങിയ ജല-കായിക ഇനങ്ങളില്‍ ആലപ്പുഴ എസ്.ഡി.പി. എച്ച്.എസ്.എസില്‍ ഒന്‍പതിന് സോണല്‍ സെലക്ഷന് നടത്തും.
ഏഴ്, എട്ട് ക്ലാസുകളിലേക്കാണ് സ്കൂള്‍ ഹോസ്റ്റല്‍ പ്രവേശനം (ഇപ്പോള്‍ ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്നവര്‍ ആയിരിക്കണം). സംസ്ഥാന മത്സരങ്ങളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഒന്‍പതാം ക്ലാസിലേക്കുളള സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സ്കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലേക്ക് നേരിട്ട് അഡ്മിഷന് നല്‍കും. ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും. സ്കൂളില്‍ നിന്നുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.
പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള വിദ്യാര്‍ത്ഥികള്‍ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം (ജൂനിയര്‍, സീനിയര്‍, ഖേലോ ഇന്ത്യ മത്സരം). ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കും. ദേശീയ മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം (അവരുടെ ശാരീരിക ക്ഷമത പരിശോധിക്കണം). സ്കൂളില്‍ നിന്നുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.
സോണല്‍ സെലക്ഷന് നടക്കുന്ന സെന്ററുകളില്‍ രാവിലെ 8.30 നു തന്നെ സ്പോര്‍ട്സ് കിറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്കൂളില്‍ നിന്നുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സില്‍ പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം.
പി.എന്‍.എക്സ്.351/18
- Log in to post comments