Post Category
വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന ആശ്രിതര്‍ക്ക് ആമാല്ഗമേറ്റഡ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മറ്റ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നവരും ഇതേ കോഴ്സ് ഫീസിളവ് ലഭിക്കുന്നവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തെ വാര്ഷികപരീക്ഷയില് 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ചിരിക്കണം. വാര്‍ഷിക വരുമാന പരിധിയില്ല. അപേക്ഷകള്‍ നേരിട്ട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജനുവരി 28 നകം സമര്‍പ്പിക്കണം. അപേക്ഷാഫോമിനും വിശദ വിവരങ്ങള്‍ക്കുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0491-2971633.
date
- Log in to post comments