Skip to main content

കബഡി മത്സരം ഫൈനല്‍ മലപ്പുറത്ത്

സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി 19 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കായി എക്‌സൈസ് വകുപ്പ് സംസ്ഥാനതലത്തില്‍ നടത്തിയ കബഡി മത്സരത്തിന്റെ ഫൈനല്‍ പൊന്നാനി അച്ചുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് (ജനുവരി 29) രാവിലെ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും.  ഒന്നാം സമ്മാനം 25,000 രൂപയാണ്.  15,000 രൂപയും 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ലഭിക്കും.  പൊന്നാനി നഗരസഭ ചെയര്‍മാര്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും.  എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

പി.എന്‍.എക്‌സ്.354/18

date