വോട്ടര്‍ പട്ടിക പുതുക്കല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആരംഭിച്ചു യോഗം ഇന്ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ടറല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആരംഭിച്ചു. ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍, ക്ലാര്‍ക്ക്മാര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം ആരംഭിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്തു. പരിശീലനം നാളെ അവസാനിക്കും
വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം ഇന്ന് (ജനുവരി 17) വൈകീട്ട് 3.30ന് ജില്ലാകലക്ടറുടെ ചേംബറില്‍ ചേരും. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവരുടെ പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
- Log in to post comments