Post Category
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സി.ഡി.എം.ആര്‍.പി പദ്ധതിയുടെ നാലാവാര്‍ഷികം ജനുവരി 19ന്
ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ മന:ശാസ്ത്രവിഭാഗത്തിന് കീഴില്‍ നടപ്പിലാക്കി വരുന്ന ചികിത്സാപുനരധിവാസ പദ്ധതി സി.ഡി.എം.ആര്‍.പിയുടെ( കമ്മ്യൂനിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍) നാലാംവാര്‍ഷികം ജനുവരി 19ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷിതാക്കളുടെയും റിഹാബ് വിദ്യാര്‍ഥികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും.
സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ 11 കമ്മ്യൂനിറ്റി ക്ലിനിക്കുകള്‍ സ്ഥാപിച്ച് സമഗ്രമായ ചികിത്സാ പുനരധിവാസ സേവനങ്ങള്‍ നല്‍കിവരുന്നു.
date
- Log in to post comments