റിലയന്‍സ് കപ്പ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികളെ മന്ത്രി ഡോ.കെ.ടി ജലീല്‍ ആദരിച്ചു
ഫുട്‌ബോളില്‍ എന്നും അരങ്ങു തകര്‍ത്തിട്ടുള്ള മലപ്പുറത്തിന് റിലയന്‍സ് കപ്പ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2020 ല്‍ അഭിമാനാര്‍ഹമായ നേട്ടം. ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിന് ജില്ലയില്‍ സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഫുട്‌ബോളില്‍ മലപ്പുറം ജില്ല മറ്റു ജില്ലകളെ അപേക്ഷിച്ച് എന്നും വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്‍െന്നും ഫുട്‌ബോളില്‍ മലപ്പുറത്തിന്റെ ഖ്യാതി തുടരും എന്നതിന്റെ സൂചനയാണ് എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റ ഈ നേട്ടമെന്നും മന്ത്രി പറഞ്ഞു
എം.എസ്.പി കമ്മ്യൂനിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ടീം അംഗങ്ങളെയും പരിശീലകരെയും മന്ത്രി വേദിയില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍, സ്‌കൂള്‍ അധികൃതര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments