Skip to main content

അവലോകന യോഗം

 

 

 

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഡെപ്പോസിറ്റ് പ്രവൃത്തികളുടെ അവലോകന യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവയുടെ അധ്യഷതയില്‍ ചേര്‍ന്നു

2015-16, 2016-2017, 2017-18, 2018-19, 2019-20 വര്‍ഷത്തെ കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിട്ടി, ജി.ഡബ്ലു.ഡി, കെ.വൈ.ഐ.പി, മൈനര്‍ ഇറിഗേഷന്‍, പി ഡബ്ലു ഡി ഇലക്ട്രിക്കല്‍, അനര്‍ട്ട് വകുപ്പുകളുടെ പ്രവൃത്തികളുടെ നിലവിലെ പ്രവൃത്തി പുരോഗതി വിലയിരുത്തി. കാലതാമസം നേരിട്ട പ്രവൃത്തികളില്‍ 2017-18 വരെയുള്ള പ്രവൃത്തികള്‍ ഫിബ്രവരിയിലും 2018- 19 വര്‍ഷത്തിലെ പ്രവൃത്തികള്‍ മാര്‍ച്ച് മാസത്തിനുള്ളിലും പൂര്‍ത്തിയാക്കാന്‍  ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ഡപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം പി അനില്‍കുമാര്‍, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ രാജേഷ് ടി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date