എന്‍.വൈ.കെ; യൂത്ത് ക്ലബ് വികസന കണ്വെന്ഷന് ഇന്ന് തുടങ്ങും
ആലപ്പുഴ: നെഹ്റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ യൂത്ത് ക്ലബ് ബ്ലോക്ക് തല വികസന കണ്വെന്ഷന് ഇന്ന് (ജനുവരി 18) എസ്.എല്‍.പുരം ഗാന്ധി സ്മാരക ഗ്രാമസേവകേന്ദ്രത്തില് നടക്കും. കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൂടാതെ ദേശീയ യുവജനവാരാഘോഷം സമാപനത്തിന്റെ ഭാഗമായുള്ള സെക്കിള്‍ റാലി , ഫിറ്റ് ഇന്ത്യ സൈക്ലത്തോണും ഇതോടൊപ്പം നടക്കും. 5 കിലോമീറ്റര്‍ സൈക്കിള്‍ റാലിയാണ് നടത്തുക. സാമ്പത്തിക ലാഭവും ആരോഗ്യസംരക്ഷണവും എന്ന ആശയം ഇതുവഴി പ്രചരിപ്പിക്കാനാണ് എന്‍.വൈ.കെ ഉദ്ദേശിക്കുന്നത്. എ.ഡി.എം വി.ഹരികുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നെഹ്റുയുവകേന്ദ്രയുടെ ഈ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വിവേക് ശശിധരന് അവതരിപ്പിച്ചു. നിലവില്‍ ജില്ല കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകളെ ശാക്തീകരിക്കാനും പുതിയ ക്ലബുകളുടെ രൂപീകരണത്തിനും രജിസ്ട്രേഷന്, അഫലിയേഷന്‍ തുടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാനുമായാണ് യൂത്ത് ക്ലബ് വികസന കണ്വെന്ഷന് നടത്തുന്നതെന്ന് വിവേക് പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.
- Log in to post comments