Post Category
കലാപഠനത്തിന് ധനസഹായം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കലാപഠനത്തിന് ധനസഹായം നൽകുന്നു. 2019-20 വർഷത്തിൽ കഥകളി, ഓട്ടൻതുളളൽ, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ ഉപജില്ലാതല കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി ജില്ലാതലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 75000 രൂപയിൽ താഴെയായിരിക്കണം. താൽപര്യമുളളവർ വരുമാന സർട്ടിഫിക്കറ്റ്, ജില്ലാതല മത്സരത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സ്ഥാപനമേധാവിയുടെ കത്ത് മുഖാന്തിരം ജനുവരി 23 നകം തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ അപേക്ഷ നൽകണം. ഫോൺ: 0487-2360810.
date
- Log in to post comments