സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റ് സൊസൈറ്റി വാർഷിക സമ്മേളനം ഇന്ന് (18ന്)
സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ 30-ാം വാർഷിക സമ്മേളനം ഇന്ന് (18ന്) ആരംഭിക്കും. പി.എം.ജിയിലെ പ്ലാനറ്റോറിയം സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ഹാളിൽ നടക്കുന്ന സമ്മേളനം രാവിലെ പത്തിന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മേയർ കെ.ശ്രീകുമാർ മുഖ്യാതിഥിയാകും.
പുരാതന നാണയങ്ങളെക്കുറിച്ച് പഠന ഗവേഷണങ്ങൾ നടത്തുന്നവരുടെ ദക്ഷിണേന്ത്യൻ കൂട്ടായ്മയാണ് സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റി. സമ്മേളനത്തിൽ പൗരാണിക നാണയങ്ങളെക്കുറിച്ചുള്ള പുതിയ പഠന ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ചർച്ചകളും നടക്കും. ഡോ.എം.ഡി.സമ്പത്ത്, ഡോ.എ.വി.നരസിംഹമൂർത്തി, ഡോ.ടി.സത്യമൂർത്തി എന്നിവർ അക്കാദമിക ചർച്ചകൾക്ക് നേതൃത്വം നൽകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറിൽപ്പരം പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും. സംസ്ഥാന പുരാവസ്തു വകുപ്പാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പി.എൻ.എക്സ്.238/2020
- Log in to post comments