Post Category
വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം
'പാഠ്യ പദ്ധതിയിൽ ആയുർവ്വേദം' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ജനുവരി 21ന് ഡോ എ കെ ദേവീദാസ് മെമ്മോറിയൽ പ്രസംഗ മത്സരം നടത്തുന്നു. സർക്കാർ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രസംഗമത്സരം നടത്തുന്നത്. രാവിലെ 9.30 ന് തൃശൂർ ഗവ മോഡൽ ബോയ്സ് സ്കൂളിലെ ഗവ ടീച്ചേർസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ മത്സരം. വിജയികൾക്ക് ക്യാഷ് അവാർഡ് ലഭിക്കും. പങ്കെടുക്കുന്ന വിദ്യാർഥികൾ സ്കൂൾ അധികൃതരുടെ കത്തുമായി വരണം. പ്രവേശനം സൗജന്യമായിരിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഫോൺ നമ്പറുകൾ - 8078083711, 9447258626, 9074419613.
date
- Log in to post comments