Skip to main content

സ്റ്റെപ്‌സ് യോഗം ചേര്‍ന്നു

ജില്ലയില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ വാര്‍ഷിക പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിനുള്ള സ്റ്റെപ്‌സ് പരിപാടിയുടെ യോഗം  കല്ലളി ടി കെ വായനശാലയില്‍ നടന്നു. വായനശാല പ്രസിഡണ്ട്  വി കെ ജനാര്‍ദ്ദനന്‍ അധ്യക്ഷത  വഹിച്ചു. പ്രിന്‍സിപ്പല്‍ ടി രത്‌നാകരന്‍ വിശദീകരണം നടത്തി. പി ടി എ മെമ്പര്‍ വി കെ രാഘവന്‍  സംബന്ധിച്ചു.

വായനശാലകേന്ദ്രത്തില്‍ നടക്കുന്ന സ്റ്റെപ്‌സ് പരിപാടിയില്‍ കുണ്ടംകുഴിക്കു പുറമെ ചട്ടഞ്ചാല്‍, ബന്തടുക്ക,ബേത്തൂര്‍പാറ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും ക്ലാസില്‍ പങ്കെടുക്കും. ദൂരദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പയറ്റിയാലില്‍ വായന കേന്ദ്രം തുടങ്ങാനും യോഗത്തില്‍ തീരുമാനിച്ചു.  യോഗത്തില്‍ വായനശാല സെക്രട്ടറി പ്രദീപന്‍ സ്വാഗതവും  വിജയന്‍ മാസ്റ്റര്‍ നന്ദിയും  പറഞ്ഞു. 

 

date