Skip to main content

അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിന് മാനന്തവാടി താലൂക്കിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന്  ഈ അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 7 ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ മത്സര പരീക്ഷ നടത്തും.  കുടുംബ വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയരുത്.  പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല.  താല്‍പര്യമുള്ളവര്‍ വെള്ള കടലാസില്‍ തയ്യാറാക്കിയ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജാതി, വയസ്, രക്ഷിതാവിന്റെ പേര്, വാര്‍ഷിക വരുമാനം, പഠിക്കുന്ന സ്‌കൂളും ക്ലാസും, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തി മാനന്തവാടി ട്രൈബല്‍ ഓഫീസിലോ കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഫെബ്രുവരി 4നകം നല്‍കണം. ഫോണ്‍ 04935 240210.

date