Post Category
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച 23 ന്
ഭാരതീയ ചികിതസാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18-40 വയസ്സ്. ബി.എ.എം.എസ്., റ്റി.സി.എം.സി. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉളളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുളളവര്‍ പേര്, വയസ്സ്, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, തൊഴില്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി ജനുവരി 23 ന് രാവിലെ 10.30 ന് സുല്‍ത്താന്‍പേട്ട ഹെഡ് പോസ്റ്റോഫീസിനു സമീപമുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2544296.
date
- Log in to post comments