Post Category
ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു.
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് വിഭാഗം സമ്മതിദായക ദിനം ആഘോഷിച്ചു. ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ.കോളേജില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.
സമ്മതിദായക ദിനപ്രതിജ്ഞ അസി.കലക്ടര്‍ അരുണ്‍ കെ.വിജയന് വായിച്ചു. ജില്ലാ പോലീസ് മേധാവി ദേബഷ് കുമാര്‍ ബെഹ്റ ദിനത്തിനോടനുബന്ധിച്ച നടന്ന വിവിധ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പ്രിന്‍സിപ്പല്‍ വി.ഗോപകുമാര്‍ നിര്‍വഹിച്ചു. ചരിത്ര വിഭാഗം മേധാവി പ്രൊഫ.മൊയ്ദീന് തോട്ടശേരി മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എം ടി.വിജയന് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ വി.സുലൈമാന്‍, എന്‍.എസ്.എസ് യൂനിറ്റ് സെക്രട്ടറി ശരണ്യ, വര്‍ഗീസ് മംഗലം എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments