Skip to main content

പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം ഇന്ന് 

 

 

 

 

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 19)രാവിലെ എട്ട് മണിക്ക് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വ്വഹിക്കും. ബൂത്ത് തലത്തിലും, പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തിലും ജനപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്യും. റോട്ടറി, ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന്‍, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ത്രിതലപഞ്ചായത്തുകള്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന നിരീക്ഷകര്‍ ജില്ലയിലെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 

 

അഞ്ച് വയസ്സുവരെ പ്രായമുള്ള 2,28768 കുട്ടികള്‍ക്കാണ് ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുക. അംഗന്‍വാടികള്‍, ആരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, ബസ്സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ബൂത്ത് ഒരുക്കിയിട്ടുണ്ട്. രണ്ട് മേള ബൂത്തുകളും, 55 ട്രാന്‍സിറ്റ് ബൂത്തുകളും, 54 മൊബൈല്‍ ബൂത്തും ഉള്‍പ്പെടെ 2304 ബൂത്തുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും. 

 

 

date