Skip to main content

കോടതികളിൽ ഓഫീസ് അറ്റൻഡന്റ് കരാർ നിയമനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം താത്കാലിക ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കോ അല്ലെങ്കിൽ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ ഇവയിൽ ഏതാണോ ആദ്യം അതുവരെയാണ് നിയമനം.  പ്രതിമാസ ശമ്പളം 18,030 രൂപ.  സംസ്ഥാന/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാനമായതോ, ഉയർന്നതോ ആയ തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.  ഹൈക്കോടതി, കീഴ്‌കോടതികൾ, നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന.  വിരമിച്ച കോടതി ജീവനക്കാർക്ക് മുൻഗണന ലഭിക്കും.  60 വയസ്സ് പൂർത്തിയാകാൻ പാടില്ല.  പൂർണ്ണമായ ബയോഡാറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഫെബ്രുവരി 29ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ നൽകാം. കവറിനു മുകളിൽ താത്കാലിക നിയമനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.  നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.
പി.എൻ.എക്സ്.258/2020

date