Skip to main content

ജിഎസ്ടിയിലൂടെ ഇന്ത്യയിൽ സാമ്പത്തിക അച്ചടക്കമുണ്ടായി : കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

കേന്ദ്ര സർക്കാർ ജി എസ് ടി നടപ്പാക്കിയതിലൂടെ ഇന്ത്യയിൽ സാമ്പത്തിക അച്ചടക്കം നടപ്പായെന്ന് കേന്ദ്ര കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്സ് മന്ത്രി ഡി വി സദാനന്ദ ഗൗഡ തൃശൂരിൽ പറഞ്ഞു. കറുത്ത പണം ഇന്ത്യയിലെത്തുന്ന ധാരാളം സ്രോതസ്സുകളും കേന്ദ്ര സർക്കാരിന് തടയാനായതും ഇതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനാൽ തന്നെ സുപ്രീം കോടതി വിധിക്കുന്ന നിയമങ്ങൾ നടപ്പാക്കുന്ന ഒരു ഏജൻസി കൂടിയാണ് കേന്ദ്ര സർക്കാർ. രാജ്യത്തുണ്ടായ സമീപ കാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെ വിമർശിക്കുന്ന ഒരു പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാൽ അത് തികച്ചും വസ്തുതാവിരുദ്ധമാണ്. പൗരത്വഭേദഗതി നടപ്പിലാക്കിയത് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ്. സംസ്ഥാനങ്ങൾ അത് അംഗീകരിക്കണമെന്നും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.

date