Post Category
കല്ലടിക്കോട് - ശ്രീകൃഷ്ണപുരം റോഡ് പ്രവര്‍ത്തികള്‍ക്ക് 1.10 കോടി: ഉദ്ഘാടനം നാളെ
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലെ കല്ലടിക്കോട് - ശ്രീകൃഷ്ണപുരം പി.ഡബ്ല്യു.യു.ഡി റോഡ് വീതി കൂട്ടല്‍, റീ-ടാര്‍ പ്രവൃത്തി ഉദ്ഘാടനം ജനുവരി 20 ന് വൈകിട്ട് 4.30ന് പി.ഉണ്ണി എം.എല്‍.എ നിര്‍വഹിക്കും. കോണിക്കഴി മുതല്‍ കുളക്കാട്ടുക്കുറുശ്ശി വരെയുള്ള ഭാഗമാണ് ബജറ്റ് വിഹിതമായി അനുവദിച്ച 1.10 കോടി ചെലവഴിച്ചാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്. ഉമ്മനഴി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന് അധ്യക്ഷനാകും. കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, മെമ്പര്‍മാര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments