Post Category
ഫിറ്റ് ഇന്ത്യ സൈക്കിള്‍ റാലി സംഘടിപ്പിച്ചു
നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലി ഡി.വൈ.എസ്.പി. സാജു.കെ.അബ്രഹാം ഫ്‌ലാഗ് ഓഫ് ചെയ്തു. ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് യുവതലമുറയെ അകറ്റി നിര്‍ത്തുന്നതിനും ശാരീര ക്ഷമതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന്റയും ഭാഗമായാണ് കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കുന്നത്. പാലക്കാട് കോട്ടമൈതാനിയില്‍ സംഘടിപ്പിച്ച റാലി നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോ-ഓര്‍ഡിറ്റേര്‍ എം.അനില്‍കുമാര്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ എന്‍. കര്‍പ്പകം, കെ.വിനീത എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments