ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ കേന്ദ്ര പദ്ധതികള്‍ ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി. മുനീഷ ഉദ്ഘാടനം ചെയ്തു. 'ഭക്ഷ്യ വസ്തുക്കളിലെ മായം അതിനെതിരെയുള്ള മുന്‍കരുതലുകള്‍' എന്ന വിഷയത്തില്‍ ഡോ. സി.പി. മുഹമ്മദ് കുട്ടിയും പോഷകാഹാരശീലങ്ങളെക്കുറിച്ച് ഫര്‍സാനയും ക്ലാസ്സെടുത്തു. തുടര്‍ന്ന് വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് പ്രശ്‌നോത്തരി മത്സരവും സര്‍ക്കാര്‍ പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായി ലഘു നാടകവും അരങ്ങേറി. അമരമ്പലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഹംസ, കാളികാവ് ഐ.സി.ഡി.എസ് സി.ഡി.പി.ഒ സുബൈദ, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.വി പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.പി. റഹ്മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോയും കാളികാവ് ഐ.സി.ഡി.എസും സംയുക്തമായി അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments