Skip to main content

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം: പ്രത്യേക ഗ്രാമസഭകള്‍ ചേരും - ജില്ലാ കലക്ടര്‍

ജില്ലയില്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന തീവ്ര പ്രചരണത്തിന്റെ ഭാഗമായി ഗ്രാമ  പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ജനുവരി 30 ഫെബ്രുവരി 13 വരെയാണ് സ്പര്‍ശ് എന്ന പേരില്‍ പക്ഷാചരണം നടത്തുന്നത്. 2020 ന് മുമ്പായി കുഷ്ഠരോഗം രാജ്യത്ത് നിന്ന് പൂര്‍ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഗ്രാമസഭയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ അരോഗ്യ വകുപ്പിന്റെ സന്ദേശം വായിക്കും. ഗ്രാമസഭകളില്‍ ആരോഗ്യ വകുപ്പ് അധിക്യതര്‍ എത്തി ക്ലാസുകളെടുക്കും. കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞയും എടുക്കും.  പക്ഷാചരണ കാലത്ത് സ്‌കൂളുകള്‍,അംഗന്‍വാടികള്‍,തിരദേശ മേഖലകള്‍ ട്രൈബല്‍ മേഖലകള്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച്  പ്രത്യേക ബോധവത്കരണ പരിപാടികളും സ്‌ക്രീനിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 30 ന് മഞ്ചേരിയില്‍ നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി രചനമത്സരങ്ങള്‍,പ്രസംഗം ക്വിസ് എന്നിവ നടത്തും.
ജില്ലയില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 60 കുഷ്ഠ രോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018 ഡിസംബര്‍ വരെയുള്ള സമയത്ത് 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗത്തില്‍ പകര്‍ച്ച കൂടതുലുള്ളതും സാധ്യത കുറഞ്ഞതുമുണ്ട്. നേരത്തെ കണ്ടെത്തിയാല്‍ രോഗം പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാവുന്നതാണ്. തൊലി പുറത്ത് കാണുന്ന സ്പര്‍ശന ശേഷി നഷ്ടപ്പെട്ടതായി കാണുന്ന പാടുകളാണ് പ്രാഥമിക ലക്ഷണം.  ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാക്കാവശ്യമായ മരുന്ന് ലഭ്യമാണ്.   
     ഇതു സംബന്ധിച്ച് കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍.കെ.വിജയന്‍, ഡപ്യുട്ടി കലക്ടര്‍ ജെ..ഒ.അരുണ്‍,ജില്ലാമെഡിക്കില്‍ ഓഫിസര്‍ ഡോ.കെ.സക്കീന,എന്‍.എച്ച്.എം.ജില്ലാ പ്രോഗ്രോം മാനേജര്‍ ഡോ.എ.ഷിബുലാല്‍, ഉപ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ സി.ഐ.വത്സല, ആര്‍.സി.എച്ച്.ഓഫിസര്‍ ഡോ.കെ.രേണുക, ജില്ലാ ലെപ്രസി ഓഫിസര്‍ ഡോ.മുഹമ്മദ് ഇസ്മായില്‍, ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ.അബൂബക്കര്‍.സി. ,അസി.ലെപ്രസി ഓഫിസര്‍ അബ്ദുല്‍ ഹമീദ്, ടെക്‌നിക്കില്‍ അസി.വേലായുധന്‍.എം.,ഡപ്യുട്ടി മാസ് മീഡിയ ഓഫിസര്‍ മണി. എന്നിവര്‍ സംസാരിച്ചു.

 

date