ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഐ.എസ്.ഒ അംഗീകാരം
ജനകീയാസൂത്രണത്തിന്റെ മുന്നേറ്റത്തിനു ശേഷം ഗ്രാമ പഞ്ചായത്തുകളില്‍ð നടന്ന ഏറ്റവും ശക്തമായ ദൗത്യം വിജയം കൈവരിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും ഐ.എസ്.ഒ അംഗീകാരം നേടി.
ഗുണമേന്‍മ സംവിധാനത്തിലെ ഏറ്റവും ഉദാത്ത മാതൃകകളില്‍ð ഒന്നായ ടി.ക്യുഎം അഥവാ സമ്പൂര്‍ണ്ണ ഗുണമേന്‍മ സംവിധാനം ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നടപ്പിലാക്കി അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ നേടിയെടുക്കുകയായിരുന്നു.
പഞ്ചായത്ത് രാജിലൂടെ സ്വരാജ്, സുരാജ് എന്നിവ മഹാത്മാഗാന്ധി വിഭാവനം ചെയ്തിരുന്നു. അധികാര വികേന്ദ്രീകരണത്തിലൂടെ 'സ്വരാജ്' (സ്വയംഭരണം) സാക്ഷാത്ക്കരിക്കപ്പെട്ടപ്പോള്‍ 'സുരാജ്' (സദ്ഭരണം) കൈവരിക്കുന്നതിന്ð വളരെയധികം സഞ്ചരിക്കേണ്ടതായി ഉണ്ടായിരുന്നു.
സദ്ഭരണത്തിലേക്ക് പൂര്‍ണ്ണമായും ഗ്രാമ പഞ്ചായത്തുകളെ മാറ്റിയെടുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ചുവടുവെയ്പാണ് ടോട്ടല്‍ð ക്വാളിറ്റി മാനേജ്‌മെന്റ് നടപ്പിലാക്കി ഐ.എസ്.ഒ അംഗീകാരം നേടിയതിലൂടെ വഴി തുറന്നിരിക്കുന്നത്. ഇതിലൂടെ രാഷ്ട്ര പിതാവിന്റെ സ്വപ്നമായിരുന്ന സ്വരാജും, സുരാജും സാക്ഷാത്കരിക്കപ്പെട്ടു. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സേവനം നല്‍കുന്നതിന്് സ്വീകരിക്കേണ്ടï നടപടികള്‍ പരിശോധിച്ച് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന രീതിശാസ്ത്രമാണ് ടി.ക്യു.എം.
ആധുനിക രീതിയില്‍ð സജ്ജീകരിച്ച ഫ്രണ്ടï് ഓഫീസ് സംവിധാനം, അറിയിപ്പ് ബോര്‍ഡുകള്‍, ഫയലുകള്‍ സൂക്ഷിക്കുന്നതിനുള്ള റെക്കോര്‍ഡ് റൂം, സഹായ കേന്ദ്രങ്ങള്‍, അമ്മമാര്‍ക്കുള്ള മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, വികലാംഗര്‍ക്കുവേണ്ടï സൗകര്യങ്ങള്‍, കുടിവെള്ള വിതരണം, മെച്ചപ്പെട്ട ഓഫീസ് സംവിധാനം, ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ തുടങ്ങിയവയാണ് ഐ.എസ്.ഒ അംഗീകാരത്തിന് ഗ്രാമ പഞ്ചായത്തുകളില്‍ ഉണ്ടായിരിക്കേണ്ടï അടിസ്ഥാന സൗകര്യങ്ങളില്‍ð ഉള്‍പ്പെടുന്നത്.
ജനങ്ങള്‍ /ജീവനക്കാര്‍/ജനപ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പൗര സര്‍വ്വെ റിപ്പോര്‍ട്ട് മുതല്‍ð ഗുണമേന്‍മò മാനുവല്‍ð വരെയുള്ള നിരവധി പ്രമാണങ്ങള്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ കൂട്ടായ്മയായ ക്വാളിറ്റി സര്‍ക്കിള്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് അംഗീകാരത്തിന് വഴിതെളിച്ചത്. കൂടാതെ ഇന്റേണല്‍ð ഓഡിറ്റ്, ഭരണസമിതി വിലയിരുത്തല്‍ തുടങ്ങിയ സംവിധാനങ്ങളും ഗ്രാമ പഞ്ചായത്തില്‍ð നിന്നും സമയബന്ധിതമായും ഗുണമേന്‍യുള്ളതുമായ സേവനം നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. വെള്ളത്തൂവല്‍ð ഗ്രാമ പഞ്ചായത്തിനാണ് ജില്ലയില്‍ð ആദ്യമായി ഐ.എസ്.ഒ അംഗീകാരം ലഭിച്ചത്. 2019 ഡിസംബര്‍ 31-ന് ഇടുക്കി ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ടി.ക്യു.എം നടപ്പിലാക്കി ഐ.എസ്.ഒ അംഗീകാരം നേടുന്നതിനുള്ള ദൗത്യം ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ð 2019 ഏപ്രില്‍ð 1 മുതല്‍ð ഊര്‍ജ്ജിത മാക്കിയിരുന്നു. വ്യക്തമായ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയും കര്‍മ്മ പദ്ധതി തയ്യാറാക്കിയും കൃത്യമായ ഏകോപനത്തിലൂടെയും ദൗത്യം വിജയത്തിലെത്തിക്കുകയായിരുന്നു. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ജീവനക്കാരും ഭരണസമിതിയും ഒത്തുചേര്‍ന്ന കൂട്ടായ പ്രവര്‍ത്തനം ഉറപ്പുവരുത്തിയാണ് ദൗത്യം വിജയത്തിലെത്തിച്ചത്.
സ്ഥിരമായ ഓഫീസ് സംവിധാനം നിലവില്‍ വന്നതിനുശേഷം ഇടമലക്കുടിയില്‍ð ഐ.എസ്.ഒ അംഗീകാരം നേടുന്നതിനുള്ള ടി.ക്യു.എം സംവിധാനം നടപ്പിലാക്കും. അന്താരാഷ്ട്ര തലത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനമായ ടാറ്റാ ക്വാളിറ്റി സര്‍വ്വീസാണ് ഗ്രാമ പഞ്ചായത്തുകളില്‍ð 2 ഘട്ടങ്ങളായുള്ള ഓഡിറ്റിലൂടെ ഐ.എസ്.ഒ അംഗീകാരത്തിന് ശുപാര്‍ശ ചെയ്തത്. സര്‍ട്ടിഫിക്കേഷന് ശേഷം ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഓഡിറ്റും മൂന്നു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ സര്‍ട്ടിഫിക്കേഷന്‍ പുതുക്കുന്നതിനുള്ള ഓഡിറ്റും നടക്കും. സമ്പൂര്‍ണ്ണ ഐ.എസ്.ഒ അംഗീകാരം കൂട്ടായ്മയുടെ വിജയമാണെന്നും ഇതിനു വേണ്ടി പ്രയത്‌നിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments