Post Category
കമ്മ്യൂനിക്കേറ്റിവ് ഇംഗ്ലീഷ് ട്രൈയിനര്‍ കോഴ്സ് അപേക്ഷ ക്ഷണിച്ചു
പാണ്ടിക്കാട് അസാപ് കമ്മ്യൂനിറ്റി സ്കില്‍ പാര്‍ക്കില്‍ ജനുവരി 27ന് ആരംഭിക്കുന്ന കമ്മ്യൂനിക്കേറ്റിവ് ഇംഗ്ലീഷ് ട്രൈയിനര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്ററില്‍ ചേര്‍ത്തിട്ടുള്ള കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും ഇംഗ്ലീഷ്/സോഫ്റ്റ് സ്കില്‍ പരിശീലകരാവാന്‍ അവസരം ലഭിക്കും. 30 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പ് അടക്കം 186 മണിക്കൂറാണ് കോഴ്സിന്റെ കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് കുറഞ്ഞ യോഗ്യത. ജോയിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ജനുവരി 24ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8848094505.
date
- Log in to post comments