Post Category
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി ജില്ലയിലെ മൂന്ന് റോഡുകള്‍ക്ക് 19.95 ലക്ഷം അനുവദിച്ചു
ജില്ലയിലെ മൂന്ന് റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19.95 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വെട്ടം ഗ്രാമപഞ്ചായത്തിലെ അഴീക്കല്‍ കാശ്മീര്‍ റോഡിനും പെരുവള്ളൂരിലെ ചെറായിമാട്-കുന്നത്ത് പള്ളി-ശങ്കരന്‍ചിറ റോഡിനും താനൂര്‍ നഗരസഭയിലെ നടക്കാവ് ഹരിജന്‍ കോളനി റോഡിനുമാണ് തുക അനുവദിച്ചിട്ടുള്ളത്. അഴീക്കല്‍ കാശ്മീര്‍ റോഡിന് 4,95,000 രൂപയും ചെറായിമാട്-കുന്നത്ത് പള്ളി-ശങ്കരന്‍ചിറ റോഡിന് 5,00,000 രൂപയും നടക്കാവ് ഹരിജന്‍ കോളനി റോഡിന് 10,00,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
date
- Log in to post comments