Post Category
ജില്ലാ കലോത്സവത്തില്‍ അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
സ്കൂള്‍ കലോത്സവത്തില്‍, സബ്ജില്ലാ തലത്തില്‍ 2019-20 വര്‍ഷത്തില്‍ എ-ഗ്രേഡ് ലഭിച്ച് ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരും കുടുംബ വാര്‍ഷിക വരുമാനം 75000 രൂപയില്‍ താഴെയുളളവരുമായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. കഥകളി, ഓട്ടന്‍തുളളല്‍, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. ബന്ധപ്പെട്ട സ്കൂള്‍ ഹെഡ്മാസ്റ്റര്മാര് മുഖാന്തിരം ജനവരി 25 നകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments