Skip to main content

ഇലക്ട്രിക്കല്‍ വയറിംഗ് കോഴ്‌സ് ഉദ്ഘാടനം 25 ന് 

 

പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ പരിധിയിലും അട്ടപ്പാടി മേഖലയിലും ഉള്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ ടി.എസ്.പി. ഫണ്ടില്‍ ഉള്‍പ്പെടുത്തി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നടത്തുന്ന ഇലക്ട്രിക്കല്‍ വയറിംഗ് കോഴ്‌സ് ഉദ്ഘാടനം ജനുവരി 25 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപെന്റ് ഉള്‍പ്പെടെ ഭക്ഷണ - താമസ സൗകര്യം നല്‍കിയാണ് കോഴ്‌സ് നടത്തുന്നതെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505383.

date